അയല്‍വാസിക്ക് വിറ്റ ആട്ടിന്‍കുഞ്ഞുങ്ങളെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ കുട്ടികൾക്ക് മറുപടിയുമായി ആടിന്റെ പുതിയ ഉടമ. അലീന, ജോർജ് എന്നീ കുട്ടികളാണ് കത്തെഴുതിയത്. ആറുമാസത്തോളം ഓമനിച്ചുവളര്‍ത്തിയ ആട്ടിന്‍കുഞ്ഞുങ്ങളെ എപ്പോള്‍ വേണമെങ്കിലും കാണാനും താലോലിക്കാനും പുതിയ ഉടമ ഇവർക്ക് അനുവാദം നൽകി. കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇത്തരമൊരു തീരുമാനത്തിൽ ഉടമ എത്തിയത്. കുട്ടികള്‍ക്ക് വേണമെങ്കില്‍ ആട്ടിന്‍കുഞ്ഞുങ്ങളെ തിരികെ നല്‍കാമെന്ന് സമ്മതിച്ചിരിക്കുകയാണ് അദ്ദേഹം.
ആട്ടിന്‍കുട്ടികളെ വാങ്ങിയ ആളെ പ്രിയപ്പെട്ട അങ്കിള്‍ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിച്ച കത്തിലെ വരികള്‍ ഇങ്ങനെയായിരുന്നു.
എനിക്കും എന്റെ അനിയനും ഒരു ചെറിയ അനുവാദം തരണം. ഞങ്ങള്‍ക്ക് ആ ആട്ടിന്‍കുട്ടികളെ കാണാന്‍ ഒരു അനുവാദം തരണം. ഞങ്ങള്‍ക്ക് അതിനെ കാണാതിരിക്കാന്‍ പറ്റില്ല. പെര്മിഷന് തരും എന്ന ഉറപ്പോടെ ഞാന്‍ നിര്‍ത്തുന്നു.
എന്ന് ആടുകളെ വില്ക്കപ്പെട്ട വീട്ടിലെ കുട്ടികള്‍.
Post Your Comments