Latest NewsIndia

റഫാൽ വിഷയത്തിൽ കേന്ദ്രം പുതിയ സത്യവാങ്മൂലം നല്‍കി : വിവരങ്ങൾ ഇങ്ങനെ

ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുതിയ സത്യ വാങ് മൂലം നല്‍കി. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും നല്‍കിയിട്ടുണ്ടെന്നും വിഷയത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ധാരണയായതിനെക്കാള്‍ 2.89 ശതമാനം വിലകുറച്ചാണ് വിമാനങ്ങള്‍ വാങ്ങിയതെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ പുനഃപരിശോധന ഹര്‍ജി തള്ളണമെന്നും സത്യവാങ് മൂലത്തില്‍ പറയുന്നുണ്ട്. റഫാല്‍ കേസിലെ പുനഃപരിശോധനാ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സത്യവാങ് മൂലം. കേസുമായി ബന്ധപ്പെട്ട ഒരു രേഖ പോലും കോടതിയില്‍ ഹാജരാക്കാതിരുന്നിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

തെറ്റായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. കേസ് ആദ്യം പരിഗണിക്കവേ, കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചെറിയ സാങ്കേതിക പിഴവ് വന്നിട്ടുണ്ട്. റഫാല്‍ ഇടപാട് അംഗീകരിച്ചു കൊണ്ടുള്ള സിഎജി റിപ്പോര്‍ട്ടില്‍ പാര്‍ലമെന്റില്‍വെച്ചു എന്ന പരാമര്‍ശമാണിത്.അതേസമയം റഫേലിന്റെ വില സംബന്ധിച്ചും തര്‍ക്കമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button