നായ്പിഡോ: മ്യാന്മറില് ജയിലില്‍ അടയ്ക്കപ്പെട്ട റോയിട്ടേഴ്സിന്റെ രണ്ട് റിപ്പോര്‍ട്ടര്‍മാരെ വിട്ടയച്ചു. പുലിറ്റ്സര്‍ ജേതാക്കളായ വാ ലോണ്‍, ക്യാവ് സോ ഊ എന്നിവരെയാണ് പ്രസിഡന്റ് പൊതുമാപ്പ് നല്കി വിട്ടയച്ചത്. ഔദ്യോഗിക രഹസ്യം സൂക്ഷിക്കല്‍ നിയമം ലംഘിച്ച കുറ്റത്തിന് സെപ്റ്റംബറിലാണ് ഇരുവരെയും ഏഴു വര്‍ഷം തടവിന് ശിക്ഷിച്ചത്.
മ്യാന്മറിലെ പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി തടവുപുള്ളികളെ പൊതുമാപ്പ് നല്കി വിട്ടയക്കുന്നതിന്റെ ഭാഗമായാണ് ഇവരേയും വിട്ടയച്ചത്. മ്യാന്മറിലെ റാഖൈനില്‍ രോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് നേരെയുണ്ടായ സൈനിക അതിക്രമങ്ങളെ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇവരെ തടവിലാക്കിയതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ലോകവ്യാപകമായി ഉണ്ടായത്
Post Your Comments