ക്രിക്കറ്റ് ലോകകപ്പിലെ സെമിയില്‍ എത്തുന്ന നാല് ടീമുകൾ ഏതൊക്കെയെന്നു പ്രവചിച്ച് മുന്‍ ഇന്ത്യന്‍ നായകന് കപില്‍ദേവ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾ സെമിയിലെത്തുമെന്നും നാലാമന്മാരായി ന്യൂസിലന്‍ഡ്, വെസ്റ്റിന്‍ഡീസ് എന്നിവയില്‍ ഏതെങ്കിലും ടീമും സെമിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ നാലില്‍ ടീം ഇന്ത്യ തീര്‍ച്ചയായും ഇടം പിടിക്കും. ധോണിയും, കോഹ്ലിയും അടക്കമുള്ളവർ അതിന് വഴിതെളിക്കും. ടൂര്‍ണമെന്റിന്റെ ലീഗ് ഘട്ടങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി സെമിയിലേക്ക് കടക്കുക ഇന്ത്യയ്ക്ക് പുറമേ ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകളാണെന്നും കപില്‍ദേവ് അഭിപ്രായപ്പെട്ടു.
Post Your Comments