കഠിനമായ ചൂടിലാണ് ഇത്തവ തീര്‍ത്ഥാടകര്‍ മക്കയില്‍ എത്തുന്നത്. അന്തരീക്ഷത്തിലെ കഠിനമായ ചൂടിനെ നേരിടാന്‍ ഫാനുപയോഗിച്ച് ഹറമില്‍ കൃത്രിമ മഴയൊരുക്കിയത് ലക്ഷോപലക്ഷം തീര്‍ഥാടകര്‍ക്ക് ആശ്വാസമാവുകയാണ്. അന്തരീക്ഷത്തിലെ ഓക്‌സിജന്‍ ശുചീകരിക്കാനുള്ള സംവിധാനവും മുഴുസമയമുണ്ട്. റമദാനില്‍ കത്തുന്ന ചൂടാണ് മക്കയില്‍. പൊള്ളുന്ന വഴികളും വിങ്ങി പുകയുന്ന അന്തരീക്ഷവും തീര്‍ത്ഥാടകരെ വല്ലാതെ ബാധിച്ചിരിക്കുകയാണ്.
അത് നേരിടാനായാണീ ഹറമിലേക്ക് നീളുന്ന വഴിയിലും മുറ്റത്തും കൃത്രിമ മഴ ഒരുക്കിയിരിക്കുന്നത്. ഫാനുപയോഗിച്ചാണ് പ്രവര്‍ത്തനം. രാത്രി പ്രാര്‍ഥനാ സമയങ്ങളിലെത്തുന്നത് ലക്ഷങ്ങളാണ്. അകം നിറഞ്ഞ് മുറ്റത്തേക്കൊഴുകുന്ന തീര്‍ഥാടകരെ കുളിര്‍പ്പിക്കാന്‍ ഈ ചീറ്റല്‍ മഴക്കാകും. ലോകത്തിന്റെ നാനാ കോണില്‍ നിന്നെത്തുന്ന തീര്‍ഥാടകരുടെ സംഗമ ഭൂമിയാണ് മക്കയിലെ കഅ്ബയും ഹറമും. ഇവിടെ രാപ്പകല്‍ ഭേദമന്യേ അന്തരീക്ഷ ശുചീകരണത്തിന് നേരത്തെ സംവിധാനമുണ്ട്. ഇതിന് പുറമെയാണ് ഈ കുളിര്‍ക്കാറ്റ്.
കൂടാതെ റമദാനില്‍ പ്രവര്‍ത്തന സമയം കുറച്ചത് കര്‍ശനമായി പാലിക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ ആറ് മണിക്കൂറാണ് പ്രവര്‍ത്തന സമയം. അധിക വേതനം നല്‍കാതെ ഇതില്‍ കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നത് നിയമലംഘനമായി കണക്കാക്കും. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ വ്യത്യസ്ത ഷെഡ്യൂളിലായി ആറു മണിക്കൂറാണ് പ്രവര്‍ത്തി സമയം. ഇതിന്റെ ലംഘനം മുന്‍കൂട്ടി കണ്ടാണ് മുന്നറിയിപ്പ്.തൊഴില്‍ നിയമം ഇക്കാര്യം കര്‍ശനമായി പറയുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ സമയക്രമം പാലിക്കാതിരിക്കുന്നത് നിയമ ലംഘനമാണെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ സ്ഥാപന ജീവനക്കാര്‍ക്ക് റമദാനില്‍ അഞ്ചു മണിക്കൂറാണ് പ്രവൃത്തി സമയം. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്കു ശേഷം മൂന്നു വരെയാണ് വകുപ്പുകളും ഓഫീസുകളും പ്രവര്‍ത്തിക്കുക.
Post Your Comments