![](/wp-content/uploads/2019/05/amit-mishra.jpeg)
ഫീല്‍ഡിംഗ് തടസപ്പെടുത്തിയതിന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അമിത് മിശ്രയെ പുറത്താക്കി. ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു സംഭവം. റണ്ണിനായുള്ള ഓട്ടത്തിനിടെ തന്റെ വഴി മാറിയത് മൂലമാണ് അമിത് മിശ്രയെ പുറത്താക്കിയത്. ഫീല്‍ഡിംഗ് തടസപ്പെടുത്തിയതിനെത്തുടര്‍ന്ന് ആദ്യം പുറത്താക്കപ്പെട്ടത് യൂസഫ് പത്താനാണ്.
Post Your Comments