അല്‍ഐന്‍: അല്‍ഐനിലെ അല്‍ നാസിരിയ റോഡില്‍ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് മരണം. ഒരാള്‍ക്ക് പരിക്കേറ്റു. അമിത വേഗതയില്‍ പാഞ്ഞുവന്ന കാറുകള്‍ പെട്ടെന്ന് നിര മാറിയപ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ഒരു കാര്‍ ലൈറ്റ് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ട് സ്ത്രീകളെയാണ് രണ്ടാമത്തെ കാര്‍ ഇടിച്ചത്. രണ്ട് സ്ത്രീകളും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
Post Your Comments