ന്യൂഡൽഹി ; രാജ്യം കണ്ട ഏറ്റവും വലിയ വംശഹത്യ ആസൂത്രകൻ രാജീവ് ഗാന്ധിയാണെന്ന് അകാലിദൾ ദേശീയ വക്താവ് മഞ്ജീദർ സിംഗ് സിർസ . ഇന്ദിരാ ഗാന്ധി വധത്തിനു ശേഷമുണ്ടായ സിഖ് കൂട്ടക്കൊലയെ പരാമർശിച്ചായിരുന്നു സിർസയുടെ ആരോപണം .ഒരു നിശ്ചിത സമുദായത്തിനെതിരെ ആസൂത്രിത കൂട്ടക്കൊലപാതകം ഒരുക്കിയ ലോകത്തിലെ ഏക പ്രധാനമന്ത്രിയും രാജീവ് ഗാന്ധിയാണ് . രാജീവിനെ കുറിച്ചുള്ള മോദിയുടെ പരാമർശം തികച്ചും ശരിയാണെന്നും സിർസ പറഞ്ഞു .
കോൺഗ്രസിന്റെ തെറ്റുകൾ അംഗീകരിക്കാൻ രാഹുൽ തയ്യാറാകണമെന്നും സിർസ പറഞ്ഞു . സിഖുകാരുടെ വംശഹത്യ പ്രോത്സാഹിപ്പിക്കുക മാത്രമല്ല അതിനു പിന്നിൽ പ്രവർത്തിച്ചവരെ രാജീവ് സംരക്ഷിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.ഉത്തർപ്രദേശിൽ നടന്ന റാലിക്കിടെ രാജീവിനെ പറ്റി പരാമർശിച്ച മോദിയ്ക്കെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെങ്കിലും, പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് കണ്ടെത്തിയതോടെ പരാതി തള്ളുകയായിരുന്നു .
Post Your Comments