KeralaLatest News

ശബരിമല ഗൂഢാലോചനയ്ക്ക് പിന്നിൽ തീവ്രഹിന്ദു വാദികളാണെന്ന് രാഹുല്‍ ഈശ്വര്‍: വീഡിയോ

തിരുവനന്തപുരം•ശബരിമല വിഷയത്തിന് പിന്നില്‍ മുസ്ലിങ്ങളോ, ക്രിസ്ത്യാനികളോ കമ്മ്യൂണിസ്റ്റ്കാരോ അല്ലെന്നും  തീവ്ര ഹിന്ദു, തീവ്ര വലതു പക്ഷവാദികളാണെന്നും രാഹുല്‍ ഈശ്വര്‍. തീവ്ര ഹിന്ദു വലതു പക്ഷക്കാർ യൂണിഫോം സിവില്‍ കോഡിനു വേണ്ടി ശബരിമലയെ ബലികൊടുക്കാൻ കരു നീക്കിയതാണെന്നും രാഹുല്‍ ഫേസ്ബുക്ക് ലൈവില്‍ ആരോപിച്ചു.

മുസ്‌ലിം വിരോധം മത ഭ്രാന്തു ആയി മാറിയ ചിലർ കപട ദേശീയതയുടെ മുഖം മൂടി അണിഞ്ഞു ജെല്ലിക്കെട്ടിനെയും, ശബരിമലയെയും ഒക്കെ ആക്രമിച്ചു. ജസ്റ്റിസ് ദീപക് മിശ്ര അടക്കമുള്ളവര്‍ ഒരു നരേറ്റീവ് സെറ്റ് ചെയ്യാന്‍ കളം ഒരുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും രാഹുല്‍ പറയുന്നു.

രാഹുലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ശബരിമല ഗൂഢാലോചനയ്ക്ക് പിന്നിൽ തീവ്രഹിന്ദു വാദികളാണ് – (3 Points, 30 seconds)

1) ശബരിമല വിഷയം ഉണ്ടാകാൻ കാരണം മുസ്ലിങ്ങളോ, ക്രിസ്ത്യാനികളോ, കമ്മ്യൂണിസ്റ്കാരോ അല്ല.. തീവ്ര ഹിന്ദു, തീവ്ര വലതു പക്ഷവാദികളാണ്. തീവ്രത – ഹിന്ദു ആയാലും മുസ്ലിം – ആയാലും പ്രശ്‌നമാണ്. തീവ്ര ഹിന്ദു വലതു പക്ഷക്കാർ ‘Uniform Civil Code’ നു വേണ്ടി ശബരിമലയെ ബലികൊടുക്കാൻ കരു നീക്കിയതാണ്.

2) Uniform Civil Code ഇന്ത്യയെ നശിപ്പിക്കും എന്നാണ് ഗുരുജി ഗോൾവാൾക്കർ ചൂണ്ടി കാട്ടിയതു. മുസ്‌ലിം വിരോധം മത ഭ്രാന്തു ആയി മാറിയ ചിലർ കപട ദേശീയതയുടെ മുഖം മൂടി അണിഞ്ഞു ജെല്ലിക്കെട്ടിനെയും, ശബരിമലയെയും ഒക്കെ ആക്രമിച്ചു… ഒരു ‘Narrative Set ചെയ്യാൻ’ കളം ഒരുക്കാൻ ശ്രമിക്കുക ആയിരുന്നു. ( ശ്രീ ദീപക് മിശ്ര അടക്കം) ..

നമ്മൾ വിചാരിക്കും നമ്മൾ ശബരിമലയെ രക്ഷിക്കാൻ ഇറങ്ങിയതാണെന്നു… തമിഴ് നാട്ടിൽ കാള ആയി ജെല്ലിക്കെട്ടിൽ ഓടിയത് സാക്ഷാൽ പരമശിവനാണ്, കേരളത്തിൽ നമ്മളെ വച്ച് പ്രക്ഷോഭം നടത്തി ഇന്ത്യൻ ഭരണഘടനയെ കപട ദേശീയ ബ്രാഹ്മിണിക്കൽ തീവ്ര വലതു Chauvinism ത്തിനു അടിപെടാതെ രക്ഷിച്ചത് സ്വാമി അയ്യപ്പനാണു.

3) ഇപ്പൊ ഹിന്ദു ആക്ടിവിസ്റ്റുകളും പ്രസ്ഥാനങ്ങളും തമ്മിൽ നടക്കുന്ന തമ്മിൽ തല്ല് ഗുണം ചെയ്യില്ല.. ആരെയും വ്യക്തിപരമായി ആക്രമിക്കുന്നത് ഹിന്ദുക്കൾക്ക് ഗുണം ചെയ്യില്ല. അഡ്വ ശങ്കു, Smt പദ്‌മ പിള്ള പോലുള്ളവർ ശബരിമലക്ക് വേണ്ടി ശക്തിയുക്തം പോരാടിയതാണ്…. ശ്രീ രംഗ ഹരി യെ പോലുള്ള മുതിർന്ന ചിന്തകരെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ല… അദ്ദേഹത്തിന്റെ നിലപാടിനെ എതിർക്കുമ്പോഴും .. അദ്ദേഹം ഒരു ആയുഷ്കാലം ഈ സമുദായത്തിന്, സമാജത്തിനു വേണ്ടി ഒഴിഞ്ഞു വച്ചതാണെന്നു മറക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button