Latest NewsKerala

കുമ്മനം ജയിക്കുമെന്ന സര്‍വേകള്‍ ഗുണം ചെയ്തത് യു.ഡി.എഫിനോ? തരൂരിന്റെ അവകാശവാദങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം• തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന തരത്തില്‍ പുറത്തുവന്ന സര്‍വേകള്‍ തനിക്ക് ഗുണകരമായെന്ന് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.പിയുമായ ശശി തരൂര്‍. കുമ്മനം ജയിക്കുമെന്ന് പ്രവചനം വന്നതോടെ അപകടം മണത്ത വോട്ടമാര്‍ തനിക്ക് വോട്ടു ചെയ്തെന്നും അതിനാല്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും തരൂര്‍ പറഞ്ഞു.

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യം അവകാശപ്പെട്ടത്. പ്രചാരണത്തില്‍ സജീവമായില്ല എന്ന് ആരോപണമുയര്‍ന്നവര്‍ക്കെല്ലാം ക്ലീന്‍ ചിറ്റ് നല്‍കാന്‍ സാധിക്കില്ല. എന്നാല്‍ പ്രചാരണത്തില്‍ സജീവമാകാത്ത നേതാക്കള്‍ക്കെതിരെ താന്‍ എ.ഐ.സി.സി.യ്ക്ക് പരാതി നല്‍കിയിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി.

പ്രേ-പോള്‍ സര്‍വേകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് പറഞ്ഞ് തള്ളിയ തരൂര്‍, 10 ലക്ഷം പേര്‍ വോട്ട് ചെയ്യുന്ന മണ്ഡലത്തിലെ വെറും 250 പേരോട് ചോദിച്ചാണ് സര്‍വേ പ്രവചിക്കുന്നതെന്നും പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button