തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച് കടത്തു നിലപാടുമായി ആന ഉടമകള്‍. തെച്ചിക്കോട്ടുകാവിന്റെ വിലക്ക് നീക്കാതെ തൃശ്ശൂര്‍ പൂരത്തിന് കേരള എലഫെന്റ് ഓണേഴ്‌സ് ഫെഡറേഷനു കീഴിലുള്ള ഒരാനകളേയും ഉത്സവങ്ങള്‍ക്ക് വിട്ടു നല്‍കില്ലെന്ന് ആന ഉടമകള്‍ അറിയിച്ചു. മെയ് 11 മുതല്‍ തൃശ്ശൂര്‍ പൂരത്തിന് ഉള്‍പ്പെടെയുള്ള ഉത്സവള്‍ക്കോ പൊതു പരിപാടികള്‍ക്കോ ആനകളെ വിട്ടു നല്‍കേണ്ട എന്ന തീരുമാനത്തിലാണ് ഫെഡറേഷന്‍. രാമചന്ദ്രനെ വില
ആന ഉടമകളെ തകര്‍ക്കാനുള്ള ഗൂഡ നീക്കമാണ് വനം വകുപ്പ് നടത്തുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കുമെന്ന് മന്ത്രിതല യോഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിതല യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ അട്ടിമറിച്ചുവെന്നും കേരള എലഫെന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ ആരോപിച്ചു. ഈ തീരുമാനത്തില്‍ ഒരു സമ്മര്‍ദ്ദത്തിനു തയ്യാറല്ലെന്നും ആന ഉടമകള്‍ അറിയിച്ചു. ആന ഉടമകള്‍ തൃശ്ശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതോടെ തൃശ്ശൂപൂര്‍ പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്ന അവസ്ഥയിലാണ്.
Post Your Comments