Latest NewsKerala

പൊതുസ്ഥലങ്ങളില്‍ മുഖം മറച്ച് വരുന്നത് സംബന്ധിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ പ്രതികരണം പുറത്ത്

പാലക്കാട്: പൊതുസ്ഥലങ്ങളില്‍ മുഖം മറച്ച് വരുന്നത് സംബന്ധിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ പ്രതികരണം പുറത്ത്. പൊതു സ്ഥലങ്ങളില്‍ ആളുകള്‍ മുഖം മറച്ച് പൊതുരംഗത്ത് വരരുതെന്ന് കെ പി ശശികല പറഞ്ഞു. മുഖം മറയ്ക്കുന്നത് ആചാരമാണെങ്കില്‍ ആവാം എന്നാല്‍ പൊതുരംഗത്തേക്ക് വരരുതെന്നും പറഞ്ഞു. മുഖം മറച്ച് ക്ലാസുകളില്‍ എത്തരുതെന്ന എംഇഎസിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി കെ പി ശശികല നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഈ തീരുമാനമെടുക്കാന്‍ പൊതു സമൂഹത്തിനോ ഭരണ കൂടത്തിനോ കഴിയുമോ എന്നും ശശികല കോഴിക്കോട് ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button