Latest NewsInternational

വിവേചനത്തിനെതിരെ അവസാനിക്കാത്ത പോരാട്ടം; ഈ നാട് ഇന്ന് പോളിങ് ബൂത്തിലേക്ക്

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്ക വിധിയെഴുതാന്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇത്തവണയും അധികാരത്തിലെത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. അഴിമതി ഇല്ലാതാക്കുക എന്നതാണ് പാര്‍ട്ടിയുടെ പ്രധാന മുദ്രാവാക്യം.അഴിമതി ആരോപണത്തെ തുടര്‍ന്ന് ജേക്കബ് സുമ രാജിവെച്ചതോടെയാണ് കഴിഞ്ഞ വര്‍ഷം സിറില്‍ റമഫോസ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. ജേക്കബ് സുമ തീര്‍ത്ത അഴിമതിയുടെ കറ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് വെല്ലുവിളിയാകുമോ എന്ന ആശങ്കയുണ്ട് രാജ്യത്ത്. എന്നാല്‍ സിറില്‍ റമഫോസയുടെ ഭരണം ഇതില്ലാതാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.

അടിമത്വം ഒരു പരിധിവരെ ഇല്ലാതാക്കാന്‍ ആഫ്രിക്കന്‍ ജനതയ്ക്ക് സാധിച്ചിട്ടുണ്ടെങ്കിലും കറുത്ത വര്‍ഗക്കാര്‍ക്ക് മുകളില്‍ വെളുത്തവര്‍ഗക്കാര്‍ ഇന്നും സ്വാധീനം ചെലുത്തുന്നുണ്ട്. നെല്‍സണ്‍ മണ്ടേലക്ക് ശേഷം തെരഞ്ഞെടുപ്പുകളില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതത്തില്‍ കുറവ് വന്നിരുന്നു. റമഫോസയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ ഭരണം പാര്‍ട്ടിയുടെ പ്രഭാവം വീണ്ടെടുക്കുമെന്നും വിലയിരുത്തുന്നു. നിലവിലെ മുഖ്യ പ്രതിപക്ഷമായ മുസി മൈമാനയുടെ ഡെമോക്രാറ്റിക് അലയന്‍സും മുന്‍ എ.എന്‍.സി നേതാവായ ജൂലിയസ് മലേമയുടെ എകണോമിക് ഫ്രീഡം ഫൈറ്റേഴ്‌സും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്.അഴിമതി, അസമത്വം ഇല്ലാതാക്കല്‍, വികസനം എന്നിവയാണ് പ്രധാന മുദ്രാവാക്യങ്ങള്‍. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന് ശേഷവും രാജ്യത്ത് ഇത് നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button