
പത്താംക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി കണ്ണൂർ അണ്ടല്ലൂരിലെ ബലിദാനി സന്തോഷിന്‍റെ മകൾ വിസ്മയ. അച്ഛൻ ആഗ്രഹിച്ച വിജയത്തിലേക്കുള്ള ആദ്യ ചവിട്ട് പടി തന്നെ മികച്ച രീതിയിൽ കൈവരിക്കാൻ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് വിസ്മയ. മകളുടെ ഈ വിജയം കാണാൻ പിതാവ് സന്തോഷ് ഏറെ ആഗ്രഹിച്ചതാണ്. മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയതിന്റെ സന്തോഷത്തിനിടയിലും അച്ഛൻ തന്റെകൂടെ ഈ സന്തോഷം പങ്കിടാൻ ഇല്ലാത്തതിന്റെ വിഷമത്തിലാണ് വിസ്മയ.
തലശേരിയിലെ പട്ടിണിക്കാരനും കൂലിക്കാരനും ആയ സന്തോഷിനെ വാക്കത്തിക്ക് അരിഞ്ഞ് വീഴ്ത്തിയപ്പോള്‍ പറക്ക മുറ്റാത്ത ഈ കുഞ്ഞുങ്ങള്‍ കരഞ്ഞു കൊണ്ട് ലോകത്തേ നോക്കി നിലവിളിച്ചത് ആര്‍ക്കും മറക്കാന്‍ ആകില്ല. അന്ന് കൊലപാതക രാഷ്ട്രീയത്തിനെതിരെ ഇന്ത്യ മുഴുവന്‍ വൈറലായ സന്തോഷിന്റെ മോളുടെ ചിത്രം ആരും മറക്കാനിടയില്ല.
കണ്ണൂരില്‍ കൊലചെയ്യപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സന്തോഷ് കുമാറിന്റെ മകള്‍ വിസ്മയയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നേരത്തെ പ്രചരിച്ചിരുന്നു ഹിന്ദിയില്‍ എഴുതിയ പ്ലക്കാര്‍ഡിലൂടെ അക്രമരാഷ്ട്രീയത്തിന് എതിരെ ശബ്ദമുയര്‍ത്തിയ ഈ 12 വയസുകാരി ഇന്ന് പത്താം ക്‌ളാസ് വിജയത്തിന്റെ സന്തോഷത്തിലാണ്. വിസ്മയയുടെ ഇനിയുള്ള ലക്‌ഷ്യം ഐപിഎസ് കാരി ആകുക എന്നതാണ്
Post Your Comments