തിരുവനന്തപുരം: കണ്ണൂരിലെ പിലാത്തറില്‍ കള്ളവോട്ട് ചെയ്ത സി.പി.എം പഞ്ചായത്തംഗം എന്‍.പി. സലീനയെ അയോഗ്യയാക്കണമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ ശുപാര്‍ശ തള്ളി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി.
കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം പഞ്ചായത്ത് അംഗമണ് സലീന. പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയിരുന്നു. സലീനയുടേത് ഗുരുതരമായ പെരുമാറ്റ ദൂഷ്യമായതിനാല്‍ അവര്‍ക്ക് അയോഗ്യത കല്പിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കണമെന്നുമായിരുന്നു മീണയുടെ ശുപാര്‍ശ. എന്നാല്‍ പെരുമാറ്റ ദൂഷ്യം സംബന്ധിച്ചോ ആള്‍മാറാട്ടം സംബന്ധിച്ചോ ഉള്ള കുറ്റത്തിന് കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഒരു പഞ്ചായത്തംഗത്തിന് അയോഗ്യത കല്‍പ്പിക്കാന്‍ കഴിയൂ എന്നായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്റെ മറുപടി.
പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കുന്നതിനുള്ള നടപടി സ്വയമേ സ്വീകരിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയില്ല. ഇപ്രകാരം കമ്മീഷന്‍ മുമ്പാകെ റഫറന്‍സ് നടത്തുന്നതിന് ചീഫ് ഇലക്ടറല്‍ ഓഫീസറെ സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടില്ല. അതിനാല്‍, ഇതു സംബന്ധിച്ച അപേക്ഷയിന്മേല്‍ നടപടി സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസറെ അറിയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു
Post Your Comments