KeralaNews

കരാര്‍ത്തൊഴിലാളികളുടെ പിരിച്ചു വിടല്‍ തുടരുന്നു; ബിഎസ്എന്‍എല്‍ പ്രതിസന്ധിയില്‍

 

കൊച്ചി: ബിഎസ്എന്‍എലില്‍ കരാര്‍ത്തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടല്‍ തുടരുന്നു. ഇതിനകം കേരള സര്‍ക്കിളിനു കീഴിലുള്ള വിവിധ എസ്എസ്എകളില്‍നിന്നായി 156 പേരെയാണ് ഒഴിവാക്കിയത്. കരാര്‍ത്തൊഴിലായതിനാല്‍ ബിഎസ്എന്‍എല്‍ നേരിട്ടല്ല പിരിച്ചുവിടുന്നതെന്നുമാത്രം.
കരാര്‍ത്തൊഴിലാളികള്‍ക്കായി നീക്കിവച്ചിട്ടുള്ള തുകയില്‍ 20 ശതമാനം വെട്ടിക്കുറയ്ക്കാന്‍ ബിഎസ്എന്‍എല്‍ അധികൃതര്‍ തീരുമാനിച്ചതോടെയാണ് തൊഴിലാളികളെ കുറയ്ക്കാന്‍ കരാറുകാര്‍ നിര്‍ബന്ധിതരായത്. ബിഎസ്എന്‍എല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ ഇപ്പോള്‍ നടക്കുന്ന വികസന പദ്ധതികളുള്‍പ്പെടെയുള്ള നിര്‍മാണജോലികളും മറ്റും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ ഫണ്ട് അലോട്ട്‌മെന്റിലും കുറവുവന്നു. ഇതാണ് കരാര്‍ത്തൊഴിലാളികള്‍ക്ക് വിനയായത്. നാലുമാസത്തെ ശമ്പളം കുടിശ്ശികയുള്ളപ്പോഴാണ് പിരിച്ചുവിടലെന്നതും ശ്രദ്ധേയം.

എറണാകുളം എസ്എസ്എയില്‍നിന്ന് 68 കരാര്‍ത്തൊഴിലാളികളെയും തിരുവനന്തപുരം എസ്എസ്എയില്‍നിന്ന് 15 പേരെയും പാലക്കാട് എസ്എസ്എയില്‍നിന്ന് 26 പേരെയും ജൂണ്‍ ഒന്നുമുതല്‍ ഒഴിവാക്കും. തിരുവനന്തപുരത്ത് 63 കരാര്‍ത്തൊഴിലാളികളെ ഈ മാസം 10 മുതല്‍ ഒഴിവാക്കി. മറ്റ് എസ്എസ്എകളില്‍ താമസിയാതെ കൂടുതല്‍പേരെ വൈകാതെ പിരിച്ചുവിടും. ലൈന്‍, കേബിള്‍ അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന ഫീല്‍ഡ് തൊഴിലാളികള്‍, സ്വീപ്പര്‍ജോലി ചെയ്യുന്ന ഹൗസ്‌കീപ്പിങ് തൊഴിലാളികള്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, അപ്കീപ്പിങ് ജീവനക്കാര്‍ തുടങ്ങിയവരെയാണ് ഒഴിവാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button