എസ്എല്‍സി ഫലം വന്നത് സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് എങ്ങനെയെല്ലാം വ്യത്യസ്ത രീതിയില്‍ ആശംസ നല്‍കാം എന്നാലോചിച്ച് ഓരോരുത്തരും തല പുകഞ്ഞ് ആലോചിക്കുകയാണ്. ഇതിനിടയില്‍ എസ്എസ്എല്‍സി വിജയിച്ച സുഹൃത്തിന് നല്‍കിയ വെറൈറ്റി സ്വീകരണമാണ് ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ് ആയിരിക്കുന്നത്.
ടിക് ടോക്കിലാണ് ഇതിന്റെ വീഡിയോ പ്രചരിച്ചത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ മധുരരാജയിലെ കണ്ടില്ലേ…കണ്ടില്ലേ എന്ന ഗാനത്തിന്റെ അകമ്പടിയിലാണ് ഈ എസ്എസ്എല്‍സി കുട്ടികളുടെ വിജയാഘോഷം. പരീക്ഷയില്‍ വിജയിച്ച സുഹൃത്തിനെ കണ്ണടയൊക്കെ വച്ച് ഉന്തുവണ്ടിയില്‍ സ്‌റ്റൈലായാണ് പാട്ടിന്റെ അകംമ്പടിയോടെ റോഡിലൂടെ ആനയിക്കുന്നത്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഈ വെറൈറ്റി വീഡിയോ വൈറലായി കഴിഞ്ഞു.
Post Your Comments