റിയാദ്: സൗദിയിലെ പൊതുമാപ്പിന്റെ ആനുകൂല്യം ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷവും പിഴ അടയ്ക്കാന്‍ കഴിയാത്തതിന്‍റെ പേരില്‍ ജയിലുകളില്‍ കഴിയുന്ന വിദേശികള്‍ക്കും നേടാം. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കിടക്കുന്നവരുടെ അഞ്ചു ലക്ഷം റിയാല്‍ വരെയുള്ള പിഴ ഒഴിവാക്കുന്നതിനാണ് ഈ ആനുകൂല്യം ലഭിക്കുക. അതേസമയം പൊതുമാപ്പിന്‍റെ ആനുകൂല്യം ബിനാമി ബിസിനസ്സ് ഉള്‍പ്പെടെ 29 കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ലഭിക്കില്ല.
Post Your Comments