KeralaLatest News

മദ്യവില്‍പ്പനയിൽ സര്‍വ്വകാല റെക്കോര്‍ഡിട്ട് സംസ്ഥാനം

തിരുവനന്തപുരം: മദ്യവില്‍പ്പനയിൽ സര്‍വ്വകാല റെക്കോര്‍ഡിട്ട് കേരളം. കഴിഞ്ഞ സാമ്ബത്തികവര്‍ഷം 14,508 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്. സര്‍ക്കാരിന്‍റെ നികുതി വരുമാനത്തിന്‍റെ 23 ശതമാനം മദ്യത്തില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ പ്രളയത്തില്‍ മുങ്ങിയ ആഗസ്റ്റ് മാസത്തിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വില്‍ക്കപ്പെട്ടത്. 1264 കോടി രൂപയുടെ മദ്യമാണ് പ്രളയത്തിനിടെ മലയാളികള്‍ വാങ്ങിയത്. ബിവറേജസ് കോര്‍പ്പറേഷന്‍റേയും കണ്‍സ്യമര്‍ഫെഡിന്‍റേയും ഉള്‍പ്പെടെ 306 മദ്യവില്‍പ്പനശാലകളിലൂടേയും 450 ബാറുകളിലും കൂടിയാണ് 14504 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് കഴിഞ്ഞ സാമ്ബത്തികവര്‍ഷം വിറ്റത്.

സംസ്ഥാന സര്‍ക്കാരിന് കിട്ടിയ നികുതി വരുമാനം 12424 കോടി രൂപ. തൊട്ടുമുന്‍പുള്ള വര്‍ഷം ഇത് 11024കോടിയായിരുന്നു. ഇടതു മുന്നണിയുടെ പ്രടകനപത്രികയിലെ വാഗ്ദാനത്തിന്‍റെ ലംഘനമാണ് മദ്യവിവല്‍പ്പന കുതിക്കാന്‍ വഴിവച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മദ്യത്തിനെതിരായ ബോധവല്‍ക്കരണം ഏക്സൈസ് വകുപ്പ് വഴി ഒരു വശത്ത് നടക്കുമ്ബോള്‍ തന്നെ ത്രീ സ്റ്റാര്‍ ബാറുകള്‍ക്ക് അനമുതി നല്‍കി ഉദാരമായ മദ്യനയമാണ് മറുവശത്ത് എല്‍ഡിഎഫ് പുലര്‍ത്തിയത് എന്നതാണ് വാസ്തവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button