Latest NewsElection NewsKerala

ഒളി ക്യാമറ വിവാദം: മുഹമ്മദ് റിയാസിന്റെ മൊഴി എടുക്കും

എം കെ രാഘവന്‍ നടത്തിയ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തെ പറ്റിയും രാഘവന്റെ പണമിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പരാതിയിലെ പ്രധാന ആവശ്യം

കോഴിക്കോട്: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ എം.കെ രാഘവനെതിരെയുള്ള ഒളി ക്യാമറ കേസില്‍ പരാതിക്കാരന്റെ മൊഴി എടുക്കും. പരാതിക്കാരനും ഡിവൈഎഫ്‌ഐ നേതാവുമായ മുഹമ്മദ് റിയാസിന്റെ മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം ഇന്ന് എടുക്കുക.

എം കെ രാഘവന്‍ നടത്തിയ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തെ പറ്റിയും രാഘവന്റെ പണമിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പരാതിയിലെ പ്രധാന ആവശ്യം. കള്ളപ്പണ ഇടപാടടക്കം എല്ലാം അന്വേഷിക്കണമെന്നും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ

2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആകെ 53 ലക്ഷം രൂപ മാത്രമാണ് തെരഞ്ഞെടുപ്പ് ചെലവായി രാഘവന്‍ കമ്മീഷന് മുമ്പാകെ കാണിച്ചതെന്നും, എന്നാല്‍ സ്വാകര്യ ചാനല്‍ പ്രതിനിധിയോട് 20 കോടി രൂപ ചെലവായെന്ന് പറഞ്ഞതിലൂടെ പണമുപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button