കൊല്ലം: സംസ്ഥാനത്ത് മത്സ്യ ലഭ്യത കുറഞ്ഞതോടെ വില കുത്തനെ ഉയര്‍ന്നു. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് സമുദ്രോപരിതലത്തിലെ താപനില കൂടിയതിനാലാണ് മീന്‍ ലഭിക്കാത്തതെന്ന് വിദഗ്ധര്‍ പറയുന്നു. മത്സ്യ ലഭ്യത കുറഞ്ഞതോടെ വില ഇരട്ടിയായി ഉയര്‍ന്നു. കിഴക്കന്‍ തീരങ്ങളിലെ ട്രോളിങ് നിരോധനവും വില കൂടാന്‍ കാരണമായതായി പറയുന്നു. മത്തിക്കും അയലക്കുമാണ് ഏറെ ഡിമാന്റ്. ഇവ വളരെ കുറച്ചേ തുറമുഖങ്ങളിലേക്കെത്തുന്നുള്ളൂ. എത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റ് തീരും. ഒരു കുട്ട മത്തിക്ക് 4000 രൂപയാണ് നിലവിലെ വില. നേരത്തെ ഇത് 1800 ആയിരുന്നു. 4000 രൂപയുണ്ടായിരുന്ന അയലയിപ്പോള്‍ 8000 രൂപയായി. കൊഴുചാള 6000 കിളിമീന്‍ 2000 എന്നിങ്ങനെയാണ് വില. അന്തരീക്ഷ താപനില വ്യത്യാസമില്ലാതെ തുടരുന്നത് വെല്ലുവിളിയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
തമിഴ്‌നാട്, ആന്ധ്രാ, ബംഗാള്‍, ഒറീസ എന്നിവിടങ്ങളില്‍ ട്രോളിംഗ് നിരോധനമാണ്. പടിഞ്ഞാറന്‍ തീരങ്ങളിലാകട്ടെ മത്സ്യ ക്ഷാമവും രൂക്ഷമാണ്. അടുത്ത മാസത്തോടെ അന്തരീക്ഷ താപ നില കുറഞ്ഞാല്‍ കൂടുതല്‍ ബോട്ടുകളും വള്ളങ്ങളും കടലിലേക്ക് പോകുമെന്നാണ് ഫിഷറീസ് അധികൃതര്‍ പറയുന്നത്.
Post Your Comments