ആലപ്പുഴ : നാല് കിലോ കരിമീന്‍ വാങ്ങിയത് വീട്ടിലെത്തിയപ്പോള്‍ രണ്ട് കിലോ, തൂക്കം കൂട്ടാന്‍ മീനുകള്‍ക്കുള്ളില്‍ ഐസ് നിറച്ചു . തട്ടിപ്പിന്റെ പുതിയ മുഖം. മീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി കരിമീനിനു തൂക്കംകൂട്ടി വില്‍പന നടത്തിയെന്ന് കലക്ടര്‍ക്ക് വീട്ടമ്മയുടെ പരാതി. പള്ളാത്തുരുത്തിയില്‍ റോഡില്‍ മത്സ്യവില്‍പന നടത്തിയ ആളില്‍ നിന്നാണ് കഴിഞ്ഞ 17ന് വെണ്‍മണി ചെറിയത്ത് ദീബ മീന്‍ വാങ്ങിയത്.
Read Also : സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ : താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനിടയില്‍ : ഡാമുകള്‍ തുറക്കുന്നു
400 രൂപ നിരക്കില്‍ 4 കിലോ കരിമീനും 1000 രൂപയ്ക്ക് 3 കിലോ കാളാഞ്ചിയുമാണ് വാങ്ങിയത്. വീട്ടിലെത്തി നോക്കിയപ്പോഴാണ് 3 കിലോ കാളാഞ്ചിക്കു പകരം രണ്ടരക്കിലോ തിലാപ്പിയായും 4 കിലോ കരിമീനിന് പകരം 2 കിലോ കരിമീനുമാണ് കച്ചവടക്കാരന്‍ നല്‍കിയതെന്ന് മനസ്സിലായത്.
കരിമീനിനു തൂക്കം കൂട്ടാനായി വായില്‍ ഐസ് കട്ടകള്‍ തിരുകിയും വലിയ മത്സ്യത്തിന്റെ അടിഭാഗത്ത് ചെറിയ മത്സ്യങ്ങളും വച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ദീബ ആനി തോമസ്, ബന്ധു ബ്ലെസണ്‍ ജേക്കബ് എന്നിവര്‍ കലക്ടര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
Post Your Comments