ന്യൂഡല്‍ഹി: രാജ്യത്തെ ആളുകള്‍ക്ക് മുസ്ലിം ഭീകരവാദമുണ്ടെന്ന് പറയാമെങ്കില്‍ ഹിന്ദു ഭീകരവാദവും ഉണ്ടെന്ന് പറയാന്‍ കഴിയുമെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌ക്കര്‍.
എല്ലാ മതങ്ങള്‍ക്കും അക്രമവും കുറ്റകൃത്യവും ഭീകരവാദവുമെല്ലാം ബാധകമാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിംങ്ങളും ബുദ്ധമത വിശ്വാസികളും ജൂതരുമെല്ലാം ഈ പാപങ്ങള്‍ ചെയ്തതാണെന്നും സ്വര ഭാസ്‌ക്കര്‍ പറഞ്ഞു.
ഭോപാലിലെ സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ് താനൊരു ഹിന്ദുവാണെന്ന് പറയുകയും ഭീകരവാദാരോപണം നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവരൊരു ഹിന്ദു ഭീകരവാദക്കേസ് ആരോപിതയാണെന്ന് പറയേണ്ടി വരുമെന്നും സ്വര ഭാസ്‌ക്കാര്‍ പറഞ്ഞു.
പ്രജ്ഞാ സിങ്ങിനെ ഭോപാലിലെ സ്ഥാനാര്‍ത്ഥിയായി ബിജെപി നിര്‍ത്തിയത് നാണക്കേടാണെന്നും മണ്ഡലത്തിലെ ഏറ്റവും നല്ല സ്ഥാനാര്‍ത്ഥി ദിഗ് വിജയ സിങ്ങാണെന്നും സ്വര പറഞ്ഞു.നേരത്തെ ബെഗുസാരായിയില്‍ കനയ്യ കുമാറിന് വേണ്ടി സ്വരഭാസ്‌ക്കര്‍ പ്രചരണത്തിനിറങ്ങിയിരുന്നു.
Post Your Comments