Latest NewsElection NewsKerala

കള്ളവോട്ട്: ടീക്കാറാം മീണയെ പിന്തുണച്ച് മുഖ്യമന്ത്രി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണ ഇടത് അനുകൂല തംരഗമാണെന്നും ഫലം വരുമ്പോള്‍ 2004 ആവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കള്ളവോട്ട് ആരോപണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഏക പക്ഷീയ നിലപാട് എടുത്തെന്ന് പിണറായി വിജയന്‍ പറഞ്ഞു. കള്ളവോട്ടില്‍ സിപിഎം വിമര്‍ശനം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രിക്കതില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. ടിക്കാറാം മീണ പ്രവര്‍ത്തിക്കുന്നത് ചട്ട പ്രകാരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണ ഇടത് അനുകൂല തംരഗമാണെന്നും ഫലം വരുമ്പോള്‍ 2004 ആവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. പല മണ്ഡലങ്ങളിലും ബിജെപി യുഡിഎഫിന് വോട്ട് മറിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ ആരോപിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button