തിരുവനന്തപുരം: കെ സുധാകരനും പിണറായി വിജയനും തമ്മിലുള്ള രാഷ്ട്രീയപ്പോര് മുറുകുന്നു. പിണറായി വിജയനെ വെടിവച്ചു കൊല്ലാന്‍ സുധാകരന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയിരുന്നുവെന്ന് സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ഇ പി ജയരാജന്റെ വെളിപ്പെടുത്തൽ.
Also Read:ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ടോസ് നേടിയ ന്യൂസിലാന്റ് ബൗളിങ് തിരഞ്ഞെടുത്തു
‘തനിക്ക് നേരെയുള്ള വധശ്രമത്തില്‍ കെ. സുധാകരന്‍ അന്ന് ലക്ഷ്യം വച്ചത് പിണറായി വിജയനെ വെടിവച്ചു കൊല്ലാനാണ്. അതിന് വേണ്ടി വാടക കൊലയാളികളെ കണ്ടെത്തി. പിണറായി വിജയനെ ട്രെയിന്‍ യാത്രക്കിടെ കൊല്ലാനാണ് തീരുമാനിച്ചത്. ആയുധം നല്‍കിയാണ് കൊലപാതകം പ്ലാന്‍ ചെയ്തത്. അങ്ങോട്ടു പോകുമ്പോള്‍ താനും പിണറായിയും ഒരുമിച്ചായിരുന്നു. തിരിച്ചു വന്നപ്പോള്‍ താന്‍ ഒറ്റയ്ക്കായിരുന്നു. പിണറായി ഇല്ലെങ്കില്‍ തന്നെ കൊല്ലാനായിരുന്നു അന്ന് അവരുടെ ലക്ഷ്യമെന്നും’ ഇ. പി ജയരാജന്‍ പറഞ്ഞു.
‘കേസുമായി ബന്ധപ്പെട്ട് പതിനേഴ് വര്‍ഷം അയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചു. അതിന് ശേഷം പുറത്തിറങ്ങിയ അയാളുടെ ചിലവുകളെല്ലാം വഹിക്കുന്നത് കെ. സുധാകരനാണ്. തനിക്കെതിരായ വധശ്രമക്കേസില്‍ രണ്ട് പേരുടെ വിചാരണ കോടതി മാറ്റിവച്ചു. അപ്പീല്‍ കേസിന്റെ ഭാഗമായിട്ടാണ് വിചാരണ മാറ്റിയത്. ബാക്കിയുള്ള പ്രതികളെ വിചാരണ നടത്തിയാണ് ശിക്ഷിച്ചതെന്നും ഇ. പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
വാദങ്ങളും മറുവാദങ്ങളുമായി വാർത്താ സമ്മേളനവും മറ്റും മാറുമ്പോൾ കോവിഡിനെക്കാൾ പ്രാധാന്യമുള്ളതായി രാഷ്ട്രീയപ്പോര് മുറുകുകയാണ് കേരളത്തിൽ.
Post Your Comments