Latest NewsInternational

സ്വ​വ​ര്‍​ഗ ബ​ന്ധ​ത്തി​ന് വ​ധ​ശി​ക്ഷ വിധിച്ച തീരുമാനം പിൻവലിച്ചു

ബ​ന്ദ​ര്‍ സെ​റി ബ​ഗ​വ​ന്‍: സ്വ​വ​ര്‍​ഗ ബ​ന്ധ​ത്തി​ന് വ​ധ​ശി​ക്ഷ വിധിച്ച തീരുമാനം ബ്രൂ​ണ​യ് സു​ല്‍​ത്താ​ന്‍ ഹ​സ​ന​ല്‍ ബോ​ല്‍​ക്കി​യ പിൻവലിച്ചു. നി​യ​മ​ത്തെ​ക്കു​റി​ച്ച്‌ തെ​റ്റി​ദ്ധാ​ര​ണ​ങ്ങ​ളും ഉ​ത്ക​ണ്ഠ​ക​ളും വ​ള​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീരുമാനം മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ ടി​വി പ്ര​ഭാ​ഷ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് രാ​ജ്യ​ത്ത് ശ​രി​യ​ത്ത് നി​യ​മം ബാ​ധ​ക​മാ​ക്കി ശി​ക്ഷ ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്ത​ത്.വ​ധ​ശി​ക്ഷ ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ ലോ​ക​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. ഹോ​ളി​വു​ഡ് സൂ​പ്പ​ര്‍​താ​രം ജോ​ര്‍​ജ് ക്ലൂ​ണി, ഇ​തി​ഹാ​സ​ഗാ​യ​ക​ന്‍ എ​ല്‍​ട്ട​ണ്‍ ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ലോ​ക​മെ​ങ്ങു​മു​ള്ള ബ്രൂ​ണ​യ് സു​ല്‍​ത്താ​ന്‍റെ ഹോ​ട്ട​ലു​ക​ള്‍ ആളുകൾ ബ​ഹി​ഷ്ക​രി​ക്കാ​ൻ തുടങ്ങിയതോടെ തീരുമാനം മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button