Latest NewsIndia

സ്വവര്‍ഗരതി കുറ്റമോ? നിർണായക വിധിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റമല്ലെന്ന് സൂചന നല്‍കി സുപ്രീം കോടതി. ഇതു സംബന്ധിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കുമെന്നും കോടതി വ്യക്തമാക്കി.

പ്രായപൂർത്തിയായവർ തമ്മിൽ പരസ്‌പര സമ്മതത്തോടെയുള്ള ‘പ്രകൃതിവിരുദ്ധ’ ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 337ാം വകുപ്പ് ശരിവച്ച 2013 ഡിസംബറിലെ സുപ്രീംകോടതി വിധി ബെഞ്ച് പുനഃപരിശോധിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആർ.എഫ്.നരിമാൻ, എ.എം ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്നതാണ് ഭരണഘടന ബെഞ്ച്.

സ്വവർഗരതി കുറ്റകരമാക്കുന്ന 2013ലെ സുപ്രീം കോടതി വിധിക്കു ഭരണഘടനാ സാധുതയില്ലെന്നു ചൂണ്ടിക്കാണിച്ചു നൽകിയ ഹർജിയില്‍ വാദം കേട്ട മൂന്നംഗ ബെഞ്ച് കഴിഞ്ഞ ജനുവരിയിലാണ് ഹർജി ഭരണഘടനാ ബെഞ്ചിനു വിട്ടത്. സ്വവർഗാനുരാഗികളും ഭിന്നലിംഗക്കാരും ഉൾപ്പെടെയുള്ള (എൽജിബിടി) ലൈംഗിക ന്യൂനപക്ഷങ്ങൾളുടെ അവകാശങ്ങളെ നിഷേധിക്കുന്നതാണ് 337ാം വകുപ്പെന്നു ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹത്ഗി വാദിച്ചു.

Read also:ജി.എന്‍.പി.സി ഡിലീറ്റ് ചെയ്യുമോ? ഫേസ്ബുക്ക്‌ പോലീസിന് നല്‍കിയ മറുപടി ഇങ്ങനെ

സ്വവർഗരതി കുറ്റകരമാക്കുന്ന 337ാം വകുപ്പു പ്രകാരം ‘പ്രകൃതിവിരുദ്ധ’ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്കു ‍‍തടവുശിക്ഷയും പിഴയുമാണു ലഭിക്കുക. ഒരു നിയമവും പൗരന്റെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാകല്ലെന്നു ഹർജി പരിഗണിച്ചിരുന്ന മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button