ബന്ദര്‍ സെറി ബഗവന്‍: സ്വവര്‍ഗ ബന്ധത്തിന് വധശിക്ഷ വിധിച്ച തീരുമാനം ബ്രൂണയ് സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കിയ പിൻവലിച്ചു. നിയമത്തെക്കുറിച്ച് തെറ്റിദ്ധാരണങ്ങളും ഉത്കണ്ഠകളും വളര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.ഞായറാഴ്ച നടത്തിയ ടിവി പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ മാസമാണ് രാജ്യത്ത് ശരിയത്ത് നിയമം ബാധകമാക്കി ശിക്ഷ നല്‍കാനുള്ള തീരുമാനം എടുത്തത്.വധശിക്ഷ നല്‍കാനുള്ള തീരുമാനത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹോളിവുഡ് സൂപ്പര്‍താരം ജോര്‍ജ് ക്ലൂണി, ഇതിഹാസഗായകന്‍ എല്‍ട്ടണ്‍ ജോണ്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ലോകമെങ്ങുമുള്ള ബ്രൂണയ് സുല്‍ത്താന്റെ ഹോട്ടലുകള്‍ ആളുകൾ ബഹിഷ്കരിക്കാൻ തുടങ്ങിയതോടെ തീരുമാനം മാറ്റുകയായിരുന്നു.
Post Your Comments