Latest NewsUSA

സ്വവര്‍ഗലൈംഗീകതയിലൂടെ എച്ച് ഐ വി പരത്തിയ യുവാവിനെ കുറിച്ച് ഇരകളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ

സ്വവര്‍ഗ ലൈംഗികതയില്‍ താല്‍പര്യമുള്ളവര്‍ക്ക് വേണ്ടിയുള്ള ഒരു ഓണ്‍ലൈനിലൂടെയാണ് ഡോവിനെ പരിചയപ്പെടുന്നതെന്നും ലെന്നി പറഞ്ഞു

എച്ചഐവി ആയുധമാക്കി നിരവധി പേരെ ചതിച്ച യുവാവിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇരകള്‍. സ്വവര്‍ഗലൈംഗീകതയിലൂടെ എച്ച് ഐ വി പരത്തുന്ന ഡേറില്‍ റോവിനെ എന്ന നിശബ്ദ കൊലയാളിയെ കുറിച്ച് ലൈന്നി എന്ന യുവാവാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സുരക്ഷയാക്കായി ഉപയോഗിച്ചിരുന്ന ഗര്‍ഭനിരോധന ഉറ പൊട്ടിപോയെന്ന കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ലെന്നും എന്നാല്‍ എച്ച് ഐ വി വ്യാപിപ്പിക്കുന്നതിനായി ഡോവ് ഇത് മനപൂര്‍വ്വം ചെയ്തതാണെന്ന് പിന്നീടാണ് മനസിലായതെന്നും ലെന്നി പറഞ്ഞു.

ആഴ്ച്ചകളോളം ഒരുമിച്ച് കഴിഞ്ഞതിന് ശേഷമാണ് ഇക്കാര്യം അറിഞ്ഞത്. രോഗലക്ഷണങ്ങള്‍ കണ്ടപ്പോള്‍ എച്ച് ഐ വി ആണോയെന്ന് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് ക്ലിനിക്കില്‍ പോയി പരിശോധന നടത്തി ഫലം അറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. എച്ച് ഐ വി പോസിറ്റീവ് എന്നായിരുന്നു ഫലം.

ഒരു ഫോള്‍ കോളിനെ തുടര്‍ന്നാണ് സത്യങ്ങളെല്ലാം മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഡോവ് ആയിരുന്നു വിളിച്ചത്. നീയൊരു വിഡ്ഢിയാണ്. നിന്നെ ഞാന്‍ ചതിക്കുകയായിരുന്നു. നിന്റെ ജീവിതം അവസാനിക്കാന്‍ പോവുകയാണ്. ശാരീരിക ബന്ധത്തിന് ഉപയോഗിച്ചിരുന്ന ഗര്‍ഭനിരോധന ഉറ ഞാന്‍ കീറിയിരുന്നു. അങ്ങനെ നിന്റെ ജീവനും അവസാനിക്കാന്‍ പോകുന്നു എന്നാണ് അയാള്‍ പറഞ്ഞത്.

ഇതൊക്കെ വെറുതെ പറഞ്ഞതായിരിക്കും എന്നാണ് ഞാന്‍ ആദ്യം കരുതിയത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞതോടെ ചില ശാരീരിക അസ്വസ്ഥതകള്‍ വന്നതിനെ തുടര്‍ന്നു നടത്തിയ പരിശോധനകളിലാണ് എച്ച് ഐ വി ആണെന്ന് സ്ഥീരികരിച്ചത്. . സ്വവര്‍ഗ ലൈംഗികതയില്‍ താല്‍പര്യമുള്ളവര്‍ക്ക് വേണ്ടിയുള്ള ഒരു ഓണ്‍ലൈനിലൂടെയാണ് ഡോവിനെ പരിചയപ്പെടുന്നതെന്നും ലെന്നി പറഞ്ഞു.

ഡോവ് എത്ര പേരെ ഇതുപോലെ ചതിച്ചിട്ടുണ്ടെന്നറിയില്ല. എന്നാല്‍ സമാനമായ നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തത്.  ഇരകളുടേയും എണ്ണം കൂടിയപ്പോള്‍ കേസിന്റെ ബലവും കൂടി. അങ്ങനെ 2018ല്‍ റോവിനെ കോടതി ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു. ഡോവിനെ വെറുതെ വിടില്ല. അയാള്‍ക്ക് അയാള്‍ക്ക് തടവുശിക്ഷ ലഭിച്ചെങ്കിലും എന്നെ പോലുള്ള ചിലരുടെ ജീവിതം മരുന്നുകളും ചികിത്സകളുമായി തുടരുകയാണെന്നും ലെന്നി പറഞ്ഞു.

ബിബിസിയുടെ ഡോക്യുമെന്ററിയില്‍ ലെന്നി അടക്കം അഞ്ച് പേരാണ് തങ്ങള്‍ക്ക് പറ്റിയ അബദ്ധം തുറന്ന് പറഞ്ഞത്. ഓണ്‍ലൈന്‍ ഡേറ്റിങ് പ്ലാറ്റ്‌ഫോമുകള്‍ ഒരു കാരണവശാലും വിശ്വാസിക്കരുതെന്നും ആരും ചതിയില്‍പ്പെടരുതെന്നും ലെന്നി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button