ന്യൂയോര്‍ക്ക് : മൂന്ന് വയസുകാരിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചോദ്യം ചെയ്യുന്നതിനായി പിതാവിനെ കസ്റ്റഡിയിലെടുത്തു. മാതാപിതാക്കള്‍ തമ്മില്‍ കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ചു തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് കുട്ടി കാറിലിരുന്നു വെന്തു മരിച്ചത്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പിതാവ് മാര്‍ട്ടിനെ (39) പോലീസ് കസ്റ്റഡിയിലെടുത്തു.മൂന്ന് വയസ്സുകാരി സോയി ആണു ദാരുണമായി മരിച്ചത്.
മേയ് 5 ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ക്യൂന്‍സില്‍ റോക്കവെ – ബെയ്സിലി ഇന്റര്‍ സെക്ഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറ് അഗ്നിക്കിരയാകുന്നത് കണ്ടു എത്തിച്ചേര്‍ന്ന പൊലീസാണ് കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്
പിറകു സീറ്റില്‍ ഇരുന്നിരുന്ന കുട്ടിക്ക് രക്ഷപ്പെടുന്നതിനുള്ള പഴുതുകള്‍ എല്ലാം അടച്ചു ഡോര്‍ ഹാന്ില് ചങ്ങലകൊണ്ട് ബന്ധിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കുട്ടിയെ പുറത്തെടുത്തു തൊട്ടടുത്തുള്ള ജമൈക്ക ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനകം കുട്ടി മരിച്ചിരുന്നു.
ഭാര്യയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായും പിതാവിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന കുട്ടിയെ സംഭവം നടന്ന ഞായറാഴ്ച മാതാവിനെ തിരിച്ചേല്പിക്കേണ്ടതായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കാറ് അഗ്നി നാളങ്ങള്‍ വിഴുങ്ങുമ്പോള്‍ വസ്ത്രത്തിന് തീ പിടിച്ച നിലയില്‍ മാര്ട്ടിന് കാറില്‍ നിന്നും ഇറങ്ങിയോടി തൊട്ടടുത്തുള്ള പോണ്ടില്‍ ചാടിയതായും ദൃക്സാക്ഷി പറഞ്ഞു.
Post Your Comments