ന്യൂഡല്‍ഹി: സുപ്രീം കോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുപ്രീം കോടതിക്കു മുന്നില്‍ പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് 144 പ്രഖ്യാപിച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതി തള്ളിയതിനെതിരെയായിരുന്നു പ്രതിഷേധം. ഇതിനെ തുടര്‍ന്ന് സുപ്രീം കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കി. അതേസമയം ഒരുക്കൂട്ടെ അഭിഭാഷകരും പ്രതിഷേധ രംഗത്തുണ്ട്. കോടതിക്കു മുന്നില്‍ പ്രതിഷേധിച്ച സ്ത്രീകളെ അറസ്റ്റ് ചെയ്തു നീക്കി.
Post Your Comments