ലക്നൗ: ലക്നൗ ലോക്സഭാ മണ്ഡലത്തില്‍ ഇത്തവണ മികച്ച വിജയം നേടാനാകുമെന്ന വിശ്വാസമുണ്ടെന്ന് മണ്ഡലത്തിലെ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി പൂനം സിന്‍ഹ.
ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യയായ പൂനം സിന്‍ഹ ഒരുമാസം മുമ്പാണ് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്.
‘ സമയവും സാഹചര്യവും മാറി. ഇത് 2019 ആണ്. 2014 അല്ല. ജനങ്ങള്‍ അസംതൃപ്തരാണ്. പ്രചാരണം നടത്തിയ വേളയിലെല്ലാം ജനങ്ങള്‍ മാറ്റം വേണമെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. അതിനാല്‍ എനിക്കു പ്രവര്‍ത്തിക്കാന്‍ പറ്റിയ സമയം ഇതാണ്.’ പൂനം സിന്‍ഹ പറഞ്ഞു.എന്‍ഡിടിവിയോട് സംസാരിക്കവേ വലിയ ആത്മവിശ്വാസമാണ് പൂനം പ്രകടിപ്പിച്ചത്.
1991മുതല്‍ ബിജെപി ഭരിക്കുന്ന മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.പേടിയുണ്ടോയെന്ന ചോദ്യത്തിന് ‘ആരുടെ ഭാര്യയാണ് ഞാന്‍? ആത്മവിശ്വാസം, അതിന്റെ പേരാണ് ശത്രുഘ്നന്‍ സിന്‍ഹ. ആ ആത്മവിശ്വാസത്തിന്റെ ചെറിയൊരു അംശം എനിക്കും ലഭിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. നല്ലൊരു പോരാട്ടം കാഴ്ചവെക്കാനും ജയിക്കാനും കഴിയുമെന്ന് നല്ല വിശ്വാസമുണ്ട്. ഞാന്‍ വളരെ സന്തുഷ്ടയുമാണ്’ എന്നും പൂനം സിന്‍ഹ പറഞ്ഞു
Post Your Comments