Latest NewsKerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയത് മലപ്പുറം ജില്ലയിലാണ്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എ,സ്എല്‍സി ഫലം പ്രഖ്യാപിച്ചു. 98.11 ശതമാനമാണ് വിജയശതമാനം. കേരളത്തിലും ലക്ഷദ്വീപിലും, ഗള്‍ഡഫ് മേഖലകളിലുമായി 2939 സെന്ററുകളില്‍ 434729 വിദ്ായര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 37,334 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല പത്തനംതിട്ട (99.33). വിജയശതമാനം ഏറ്റവും കുറവുള്ള റവന്യൂ ജില്ല വയനാട് (93.22) ഈ വര്‍ഷം ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ലെന്നും പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിയുടെ പോലും ഫലം വിത് ഹെല്‍ഡ് ചെയ്തിട്ടില്ലെന്നും വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയത് മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ പരീക്ഷ എഴുതിയ 2493 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. 99.9 ശതമാനം വിജയം നേടിയ കുട്ടനാട് ആണ് വിദ്യാഭ്യാസ ജില്ലകളില്‍ വിജയശതമാനത്തില്‍ മുന്നില്‍. പിന്നില്‍ വയനാട് 93.22.

1167 സര്‍ക്കാര്‍ സ്‌കളൂകളില്‍ 599 സ്‌കൂളുകളും 100 ശതമാനം വിജയം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 517 ആയിരുന്നു. 1427 എയ്ഡഡ് സ്‌കൂളുകളില്‍ 713 എയ്ഡഡ് സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി.

ഉത്തരകടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം,സൂക്ഷമപരിശോധന,ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ മെയ് 7 മുതല്‍ മെയ് 19 വരെ സമര്‍പ്പിക്കാം. ഉപരിപഠനത്തിന് അര്‍ഹത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്കായി മെയ് 20 മുതല്‍ 25 വരെ സേ പരീക്ഷ നടത്തും. മൂന്ന് വിഷയങ്ങള്‍ക്ക് വരെ പരാജയപ്പെട്ടവര്‍ക്ക് സേ പരീക്ഷ എഴുതാനാകും. ജൂണ്‍ ആദ്യവാരം സേ പരീക്ഷാ ഫലം പ്രഖ്യാപിക്കും.

കഴിഞ്ഞ വര്‍ഷം 97.84 ആയിരുന്നു എസ്എസ്എല്‍സി പരീക്ഷയുടെ വിജയശതമാനം.

പരീക്ഷാഫലം ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ലഭ്യമാണ്
1. keralapareeksahabhavan.in
2. sslcexam.kerala.gov.in
3. results.kite.kerala.gov.in
4. results.kerala.nic.in
5. prd.kerala.gov.in

shortlink

Related Articles

Post Your Comments

Related Articles


Back to top button