മൈസൂരിലെ സുഹൃത്തിന്റെ വീട്ടില്‍ വഴുതി വീണ് എസ് ജാനകിക്ക് പരുക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജാനകിയമ്മയ്ക്ക് ശസ്ത്രക്രിയ നടത്തി. ജാനകിയമ്മ സുഖം പ്രാപിച്ചു വരികയാണെന്നു മകന് മുരളീകൃഷ്ണന് പറഞ്ഞു. മൂന്നു ദിവസം മുന്‍പാണ് ജാനകിയമ്മ വീണത്. ഇടുപ്പെല്ലില്‍ പരുക്കേറ്റ ജാനകിയെ വേദന കഠിനമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചെറിയ ശസ്ത്രക്രിയയ്ക്ക് ശേഷം എസ് ജാനകി ആശുപത്രി വിട്ടു.
ആശുപത്രിയില്‍ ജാനകിയമ്മയെ കാണാന്‍ ആരാധകരും മാധ്യമപ്രവര്‍ത്തകരും അടക്കം നിരവധിപേര്‍ എത്തിയിരുന്നു. മൈസൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഹിപ്പ് സര്‍ജറിയാണ് നടത്തിയത്. ശസ്ത്രക്രിയക്കു ശേഷം എസ്. ജാനകി സുഹൃത്തിന്റെ വീട്ടില്‍ വിശ്രമിക്കുകയാണ്. സംഗീത ലോകമൊന്നടങ്കം ജാനകിയമ്മ എത്രയും പെട്ടന്നു സുഖം പ്രാപിക്കണമെന്നു പ്രാര്‍ഥിക്കുകയാണ്. തനിക്കു നല്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും തന്റെ ആരോഗ്യം മെച്ചപ്പെടുന്നുണ്ടെന്നും ജാനകിയമ്മ പറഞ്ഞു.
Post Your Comments