KeralaLatest News

ബിഷപ്പ് ആരോഗ്യവാന്‍: ഉടന്‍ ആശുപത്രി വിടും

കോട്ടയം: നെഞ്ചു വേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രോങ്കാ മുളയ്ക്കലിന് ആരോഗ്യ പ്രശനങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍. ഇതേതുടര്‍ന്ന് ബിഷപ്പിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. അല്‍പ്പസമയത്തിനകം ബിഷപ്പിനെ പോലീസ് ക്ലബിലേയ്ക്ക് കൊണ്ടു പോകും. തുടര്‍ന്ന് ഇന്ന് രാത്രി എട്ടുണിയൊടെ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

കോട്ടയം പൊലീസ് ക്ലബിലേക്കുള്ള യാത്രയ്ക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ജലന്ധര്‍ മുന്‍ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ഇസിജിയില്‍ വ്യതിയാനം കണ്ടെത്തുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം രേഖപ്പെടുത്തുകയും ചെയ്തതോടെ അടുത്ത ആറ് മണിക്കൂര്‍ ബിഷപ്പിനെ നിരീക്ഷണത്തില്‍ വയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് നടത്തിയ പരിശോേധനകളില്‍ അദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button