News

കറാച്ചി യൂണിവേഴ്‌സിറ്റിയിലുണ്ടായ ചാവേർ സ്‌ഫോടനം: മൂന്ന് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടു, ആക്രമണത്തിന് പിന്നിൽ വനിതാ ചാവേർ

കറാച്ചി: പാകിസ്ഥാനിലെ കറാച്ചി യൂണിവേഴ്‌സിറ്റിയിൽ ചാവേർ സ്ഫോടനം. സർവ്വകലാശാലയിലെ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം വാനിലുണ്ടായ സ്ഫോടനത്തിൽ, മൂന്ന് ചൈനീസ് പൗരന്മാർ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഒരു വനിതാ ചാവേറാണ് ആക്രമണം നടത്തിയതെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം, പാകിസ്ഥാൻ വിഘടനവാദി സംഘം ഏറ്റെടുത്തുവെന്നും വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

ഹിജാബ് നിരോധനം: ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികൾ പരിഗണിക്കാന്‍ സുപ്രീം കോടതി

പോലീസും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തെത്തി. യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അദ്ധ്യാപകരെ, വാനിൽ കയറ്റുമ്പോഴാണ് സ്ഫോടനം നടന്നത്. അപകടത്തിൽ കൊല്ലപ്പെട്ട മൂന്ന് ചൈനീസ് പൗരന്മാർ, സർവ്വകലാശാലയിലെ ചൈനീസ് ഭാഷാ വിഭാഗത്തിലെ അദ്ധ്യാപകരായിരുന്നു.

സ്‌ഫോടനത്തിന്റെ നിജസ്ഥിതി പോലീസ് പരിശോധിച്ചുവരികയാണ്. സ്‌ഫോടനം അട്ടിമറിയാണോ അപകടമാണോ എന്ന് അന്വേഷിച്ചുവരികയാണെന്ന് എസ്പി ഗുൽഷൻ പറഞ്ഞു. സ്‌ഫോടനത്തിന്റെ നിജസ്ഥിതി അറിയാൻ ബോംബ് സ്‌ക്വാഡിനെ വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button