
റിയാദ് : തന്റെ മാതാവിന്റെ മരണത്തിന് കാരണക്കാരന്‍ ദന്തഡോക്ടറാണെന്ന ആരോപണവുമായി മകന്‍ രംഗത്ത് . സൗദി അറേബ്യയിലാണ് സംഭവം. സൗദി പൗരനായ ഖാലിദ് ഫലാഹ് അല്‍-ഷഹ്‌റാനി എന്ന യുവാവാണ് തന്റെ 79 വയസുള്ള മാതാവിന്റെ മരണത്തിന് കാരണക്കാരന്‍ ദന്തഡോക്ടറാണെന്ന് ആരോപണം ഉന്നയിച്ചത്. അല്‍ഷഹ്‌റാനി പറയുന്നതിങ്ങനെ, കടുത്ത പല്ലുവേദനയെ തുടര്‍ന്ന് ബിന്‍ഷാ പ്രവിശ്യയിലെ ഡെന്റല്‍ ക്ലിനിക്കില്‍ കാണിച്ചു. തന്റെ മാതാവിനെ ഡോക്ടര്‍ പരിശോധിച്ച ശേഷം ഈ വേദന മരുന്ന് കൊണ്ട് നില്‍ക്കുന്നതല്ലെന്നും ചെറിയ സര്‍ജറി വേണ്ടി വരുമെന്നും അറിയിച്ചു. മാത്രമല്ല ക്ലിനിക്കില്‍ സര്‍ജറിയ്ക്കുള്ള സൗകര്യമില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഉടന്‍ ഇവിടെ നിന്ന് നേരെ പോയത് സൗദിയിലെ കിംഗ് അബ്ദുള്ള ഹോസ്പിറ്റലിലെ ദന്ത ഡോക്ടറെ കാണാനാണ് . വിവരങ്ങള്‍ പറഞ്ഞ് തന്റെ മാതാവിനെ കാണിയ്ക്കാനായി ദന്തഡോക്ടറെ കാണാനിരുന്നു. എന്നാല്‍ ഡോക്ടര്‍ തന്റെ മാതാവിനെ പരിശോധിയ്ക്കാന്‍ കൂട്ടാക്കിയില്ല. ഈ സമയമെല്ലാം വേദന കൊണ്ട് ഉച്ചത്തില്‍ കരയുകയായിരുന്നു തന്റെ മാതാവ്. ഇത്രയെല്ലാം വേദന അനുഭവിച്ചിട്ടും ഡോക്ടര്‍ പരിശോധിയ്ക്കാനോ വേദന ശമിക്കുന്നതിന് എന്തെങ്കിലും ചെയ്യുകയോ ഉണ്ടായില്ല.
മാത്രമല്ല ആശുപത്രിയില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സര്‍ജറിയ്ക്കുള്ള സൗകര്യം ഇല്ലെന്നാണ് കിംഗ് അബ്ദുള്ള ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞതെന്ന് മകന്‍ പറയുന്നു. ഇത്രയും സംഭവങ്ങള്‍ നടന്നപ്പോള്‍ തന്നെ 17 മണിക്കൂര്‍ പിന്നിട്ടിരുന്നു. ഇതിനിടെ വീട്ടിലേയ്ക്ക് തിരിച്ചെത്തിയ മാതാവ് വേദന സഹിയ്ക്കാനാകാതെ മരണത്തിന് കീഴടങ്ങിയതായാണ് മകന്റെ ആരോപണം
അതേസമയം, അല്‍ഷഹ്‌റാനിയുടെ വാദം തെറ്റാണെന്നും 79 കാരിയായ ആ മുതിര്‍ന്ന സ്ത്രീയ്ക്ക് വേണ്ട ചികിത്സ നല്‍കിയെന്നും വലതുഭാഗത്തെ വേദനയുള്ള ഭാഗത്ത് ചികിത്സ നല്‍കിയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു
Post Your Comments