പാറ്റ്‌ന: ബിഹാറില്‍ ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട് ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും കൂട്ടബലാല്‍സംഗം ചെയ്തു. ആയുധധാരികളായ ഒരു സംഘം ആളുകളാണ് അമ്മയെയും പതിനഞ്ചുകാരിയായ മകളെയും ക്രൂരമായി പീഡിപ്പിച്ചത്.
ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം.സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ ജോലിക്ക് ശേഷം ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു.ഇവരെ പിന്‍ തുടര്‍ന്നെത്തിയ ആയുധധാരികളായ സംഘം വഴിയില്‍ തടഞ്ഞു.
ഡോക്ടറെ ബലംപ്രയോഗിച്ച് മരത്തില്‍ കെട്ടിയിട്ട ഇവര്‍ ഇയാളുടെ ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും സംഘം ചേര്‍ന്ന് പീഡിപ്പിച്ചു. ഇവരുടെ കൈവശമുണ്ടായിരുന്ന പണവും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അക്രമികള്‍ കവര്‍ന്നു.ഇക്കാര്യം പൊലീസില്‍ പറഞ്ഞാല്‍ ഇനിയും ഉപദ്രവിക്കുമെന്ന് അക്രമികള്‍ ഡോക്ടറെ ഭീഷണിപ്പെടുത്തി.
ആയുധധാരികളായ സംഘം പോയ ശേഷം ഡോക്ടര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചു.ഡോക്ടറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കൃത്യം നടത്തിയെന്ന് സംശയിക്കുന്ന 20 പേരെ പോലീസ്പിടികൂടിയിട്ടുണ്ട്.
Post Your Comments