ന്യൂഡല്‍ഹി: ക്ഷേത്രത്തിലെ സമൂഹസദ്യയ്ക്കിടെ ശബരിമലയും രാഷ്ട്രീയവും പ്രസംഗിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെതിരെ വിമര്‍ശനം.ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനായി എത്തിയതായിരുന്നു ശോഭാ സുരേന്ദ്രന്‍.
ന്യൂ ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 17 അയ്യപ്പക്ഷേത്രത്തില്‍ സംസാരിക്കുമ്പോഴായിരുന്നു സംഭവം. ഉത്സവത്തിന്റെ ഭാഗമായിട്ടുള്ള സമൂഹസദ്യയ്ക്കിടയില്‍ സംഘടകരായ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപി നേതാവിന് രണ്ടു വാക്ക് സംസാരിക്കാന്‍ മൈക്ക് കൈമാറി. സദ്യക്കിടയില്‍ ശബരിമല അടക്കമുള്ള വിഷയങ്ങള്‍ പറയാന്‍ തുടങ്ങുബോഴാണ് എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്തെത്തിയത്.
ക്ഷേത്രത്തില്‍ രാഷ്ട്രീയ പ്രസംഗം അനുവദിക്കില്ല എന്നായിരുന്നു ഇവരുടെ നിലപാട്.പ്രസംഗം ആരംഭിച്ച ശേഷം ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളും രാഷ്ട്രീയവും പറഞ്ഞു തുടങ്ങിയതോടെയാണ് ക്ഷേത്രത്തിലെത്തിയ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തുവന്നത്.ഇതിനെ തുടര്‍ന്ന് ചെറിയ തോതില്‍ വാക്തര്‍ക്കവും നടന്നു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നുമാണ് ശോഭ സുരേന്ദ്രന്‍ ജനവിധി തേടുന്നത്
Post Your Comments