കണ്ണൂർ: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ജി പി എസ് ലൈഫ് ബോയ് ഉപകരണങ്ങള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 140 ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലക്ക് 50 ജി പി എസും 100 ലൈഫ്ബോയുമാണ് അനുവദിച്ചിട്ടുള്ളത്. അപേക്ഷ സമര്‍പ്പിച്ച് തെരഞ്ഞെടുക്കപ്പെട്ട ലിസ്റ്റിലുള്ള ഗുണഭോക്താക്കളില്‍ നിന്നും ആദ്യ വിഹിതം അടക്കുന്ന 50 പേര്‍ക്ക് ഒരു ജി പി എസ്, രണ്ട് ലൈഫ്ബോയും വിതരണം ചെയ്യും. സര്‍ക്കാര്‍ വിഹിതമായ 75 ശതമാനം കിഴിച്ച് ഒരു ജി പി എസിന് 4698 രൂപയും രണ്ട് ലൈഫ്ബോയിക്ക് 803 രൂപയുമാണ് ഒരു ഗുണഭോക്താവ് അടക്കേണ്ടത്. തുക കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, മാപ്പിളബേ, ഫിഷറീസ് കോംപ്ലക്സില്‍ അടച്ച് ജി പി എസും ലൈഫ്ബോയും കൈപ്പറ്റേണ്ടതാണ്.
Post Your Comments