പൂനെ•മിശ്രവിവാഹത്തിന്റെ പേരില്‍ നടന്ന അക്രമത്തില്‍, പിതാവ് മകളെയും മരുമകളെയും തീകൊളുത്തി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം.
19 കാരിയായ രുക്മിണി റാന്‍സിംഗ് ആണ് കൊല്ലപ്പെട്ടത്. രുക്മിണിയുടെ 23 കാരനായ ഭര്‍ത്താവ് മങ്കേഷ് റാന്‍സിംഗ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രുക്മിണി രണ്ട്മാസം ഗര്‍ഭിണിയായിരുന്നു.
സംഭവത്തില്‍ ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ചു പെണ്‍കുട്ടിയുടെ രണ്ട് അമ്മാവന്മാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, പിതാവ് രാമ ഒളിവിലാണ്.
ആറുമാസം മുന്‍പാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് ഇരുവരും വിവാഹിതരായത്. ഇരുകുടുംബങ്ങളും ഒരേ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്.
മങ്കേഷ് നാടോടി വര്‍ഗമായ ലോഹര്‍ സമുദായത്തില്‍പ്പെട്ടയാളാണ്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള രുക്മിണിയുടെ കുടുംബം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പശി സമുദായത്തില്‍പ്പെട്ടവരാണ്.
മങ്കേഷ് ഒരു നിര്‍മാണ സൈറ്റില്‍ സൂപ്പര്‍വൈസറായി ജോലി നോക്കി വരികയായിരുന്നു. രുക്മിണിയുടെ കുടുംബം ഒരു നിര്‍മാണ സൈറ്റില്‍ ദിവസ വേതനത്തിന് ജോലി ചെയ്ത് വരികയാണ്.
Post Your Comments