Latest NewsKerala

തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വിലക്ക് നീക്കാൻ ബി​ജെ​പി പ്ര​ക്ഷോ​ഭം ഇന്ന് തുടങ്ങും

തൃ​ശൂ​ര്‍: തൃശൂർ പൂരത്തിന് ആനപ്രേമികളുടെ പ്രിയപ്പെട്ട ആനയായ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്രനെ എഴുന്നെള്ളിക്കാനുള്ള അനുമതിക്കായി ബി​ജെ​പി ഇന്നുമുതൽ പ്ര​ക്ഷോ​ഭത്തിലേക്ക്.തൃ​ശൂ​രി​ല്‍ ഇ​ന്ന് മു​ത​ല്‍ ബി​ജെ​പി സ​ത്യാ​ഗ്ര​ഹ സ​മ​രം ന​ട​ത്തും. സ​മ​രം പി.​സി.​ജോ​ര്‍​ജ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

നിലവിൽ ആനയ്ക്ക് വിലക്ക് തുടരുകയാണ്. വ​നം വ​കു​പ്പാ​ണ് ആ​ന​യ്ക്ക് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ആ​ളെ കൊ​ന്ന ആ​ന​യെ എ​ഴു​ന്നെ​ള്ളി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് വ​നം വ​കു​പ്പ് വ്യക്തമാക്കിയിരിക്കുന്നത്. വി​ല​ക്കു നീ​ക്കാ​ന്‍ തൃ​ശൂ​ര്‍ എം​എ​ല്‍​എ കൂ​ടി​യാ​യ മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് പ്രാവർത്തികമായില്ല.

തെച്ചിക്കോട്ടുകാവ് ദേവസ്വം നിലനില്‍ക്കുന്ന പ്രദേശം സിപിഎമ്മിന്റെ സ്വാധീന മേഖലയാണ്. പാര്‍ട്ടി ഭരിക്കുന്ന കാലത്തും നീതി കിട്ടിയില്ലെന്ന പൊതു വികാരമാണ് പ്രവര്‍ത്തകര്‍ക്ക്.പൂരതലേന്ന് തെക്കേ ഗോപുരം തുറക്കുന്ന ചടങ്ങ് ജനകീയമാക്കിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ സാന്നിധ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button