ന്യൂഡല്‍ഹി: പ്രശസ്ത ശില്പി ബാലന് നമ്പ്യാര്‍ തീര്‍ത്ത 2 ശില്പങ്ങള് ഇനി സൂറിക്കിലെ റയ്റ്റ്ബര്ഗ് മ്യൂസിയത്തിന് സ്വന്തം. കേരളത്തിലെ കണ്ണാടി പ്രതിഷ്ഠയുമായി ബന്ധപ്പെട്ട 101 സെന്റിമീറ്റര്‍ ഉയരമുള്ള ‘ഭഗവതി’, 60 സെന്റിമീറ്റര്‍ ഉയരമുള്ള ‘ശക്തി’ എന്നീ പഞ്ചലോഹ ശില്പങ്ങള് ഈ മാസം 16ന് ആരംഭിക്കുന്ന രാജ്യാന്തര പ്രദര്‍ശനത്തില്‍ ഉണ്ടാകും. സ്വിസര്‍ലാന്റില്‍ സ്ഥിതിചെയ്യുന്ന ഈ മ്യൂസിയത്തില്‍ ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സൃഷ്ടികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
സൂറിക്കിലെ മൂന്നാമത്തെ ഏറ്റവും വലിയ മ്യൂസിയം കൂടിയാണ് റയ്റ്റ്ബര്ഗ്. ഉദ്ഘാടനച്ചടങ്ങില്‍ ബാലന് നമ്പ്യാരും പങ്കെടുക്കും. യൂറോപ്പിനു പുറത്തുനിന്നുള്ള കലാവസ്തുക്കള്ക്കായുള്ള യൂറോപ്പിലെ ഏക മ്യൂസിയം കൂടിയാണ് സ്വിറ്റ്സര്‍ലന്‍ഡിലെ റയ്റ്റ്ബര്ഗ് കലാ മ്യൂസിയം. അതിനിടെ, ബാലന് നമ്പ്യാരുടെ മറ്റൊരു ശില്പം ബിഹാര്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങി. 21 അടി ഉയരമുള്ളതും സ്റ്റീല്‍ നിര്‍മിതവുമായ ഇത് പട്നയിലാണു സ്ഥാപിക്കുക.
Post Your Comments