ചുമരില്‍ നിന്ന് പഴമെടുത്ത് കഴിച്ച് ആളുകളെ അമ്പരപ്പിച്ച് ഡേവിഡ് ദറ്റിയൂന. ചുമരില്‍ വാഴപ്പഴം ടേപ്പ് കൊണ്ടൊട്ടിച്ചുള്ള രീതിയാണ് ഇന്സ്റ്റലേഷന്. മൗറീസിയോ കറ്റെലന്റെ കൊമേഡിയന്‍ എന്ന ഇന്സ്റ്റലേഷന് 1.20,000 ഡോളറിനാണ് മിയാമിയിലെ ആര്‍ട്ട് ബേസല്‍ ഷോയില്‍ വെള്ളിയാഴ്ച വിറ്റുപോയത്. ശനിയാഴ്ച ആര്‍ട്ട്ഗ്യാലറിയില്‍ സന്ദര്ശത്തിനെത്തിയവരെ മുഴുവന്‍ ഡേവിഡിന്റെ പ്രവര്‍ത്തി അമ്പരിപ്പിച്ചു. വിശക്കുന്ന കലാകാരന്, എന്ന് സ്വയം വിശേഷിപ്പിച്ചു കൊണ്ടാണ് ഡേവിഡ് വാഴപ്പഴം അകത്താക്കിയത്.
നിരവധി പരമ്പരകളിലൂടെ പ്രശസ്തനായ ജോര്‍ജിയന്‍ കലാകാരനാണ് ഡേവിഡ്. മൗറീസിയോ കറ്റെലനെയും ആ ഇന്‍സ്റ്റലേഷനും ഏറെ ഇഷ്ടമാണെന്ന് പറഞ്ഞു കൊണ്ടാണ് ഡേവിഡ് പഴം കഴിച്ചത്. പഴം കഴിക്കുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഡേവിഡ് തന്നെയാണ് ഷെയര്‍ ചെയ്തത്. എണ്‍പത്തിയഞ്ച് ലക്ഷം രൂപയുടെ പഴം ഡേവിഡ് കഴിച്ചത് പൊട്ടിച്ചിരികളോടെയും കൗതുകത്തോടെയുമാണ് ആളുകള്‍ സ്വീകരിച്ചത്.
Post Your Comments