ന്യൂഡല്‍ഹി: താന്‍ ഒരിക്കലും ജാതി സമ്പ്രദായത്തില്‍ വിശ്വസിക്കുന്നില്ലെന്ന് മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. തന്റെ വിവാഹം തന്നെയാണ് അതിന് ഏറ്റവും വലിയ തെളിവെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അഖിലേഷ് യാദവിന്റെ പരാമര്‍ശം.
‘ഞാന്‍ ജാതിയില്‍ വിശ്വസിക്കുന്ന ആളല്ല. ഡിംപിള്‍ യാദവും താനും വിവാഹം ചെയ്തത് ജാതി സമ്പ്രദായത്തിന്റെ മതിലുകളെല്ലാം പൊളിച്ചാണ്’അഖിലേഷ് യാദവ് പറഞ്ഞു. ജാതിരാഷ്ട്രീയം ഉയര്‍ത്തി ഉത്തര്‍പ്രദേശില്‍ വിജയം നേടാന്‍ ശ്രമിക്കുന്ന ബിജെപിയെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്പിയുമായി കൂട്ടുകൂടിയതെന്ന് അഖിലേഷ് യാദവ് പറഞ്ഞു. തനിക്ക് ജാതിയിലും മതത്തിലും വിശ്വാസമില്ല. ഇനിയും അങ്ങനെതന്നെയായിരിക്കുകയും ചെയ്യും
ബിഎസ്പിയുമായി തന്റെ പാര്‍ട്ടി സഖ്യമുണ്ടാക്കിയത് മുതല്‍ ബിജെപി ശല്യപ്പെടുത്തുകയാണെന്നും ജനം സമര്‍ത്ഥരാണെന്നും ഇനി അവരുടെ തന്ത്രമൊന്നും നടക്കില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു
Post Your Comments