Latest NewsIndia

ബാബ രാംദേവിന്റെ പരാതിയിൽ സീതാറാം യെച്ചൂരിക്കെതിരെ പൊലീസ് കേസ്

ന്യൂഡൽഹി: ബാബ രാംദേവിന്‍റെ പരാതിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ പൊലീസ് കേസ്. രാമായണത്തിലും മഹാഭാരതത്തിലുമടക്കം അക്രമം ഉണ്ടെന്ന പരാമര്‍ശത്തിനെതിരായാണ് ബാബ രാംദേവ് സീതാറാം യെച്ചൂരിക്കെതിരെ പരാതി നൽകിയത്. സീതാറാം യെച്ചൂരി മുഴുവന്‍ ഹിന്ദു സമൂഹത്തോടും ക്ഷമ ചോദിക്കണമെന്നും ഹിന്ദു ഇതിഹാസങ്ങളായ മഹാഭാരതത്തെയും രാമായണത്തെയും മാത്രമല്ല ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള വേദകാല സംസ്കാരത്തെയും, ഇന്ത്യന്‍ പാരമ്പര്യത്തെയും, സംസ്കാരത്തെയെയുമാണ് യെച്ചൂരി അപമാനിച്ചതെന്നും രാംദേവ് വ്യക്തമാക്കി

‘നിരവധി രാജാക്കന്‍മാര്‍ യുദ്ധം നടത്തിയിട്ടുണ്ട് , ഹിന്ദുക്കള്‍ക്ക് അക്രമം നടത്താനാവില്ലെന്ന രാമായണവും മഹാഭാരതവും വായിച്ച ശേഷവും ആര്‍എസ്‌എസ് പ്രചാരകര്‍ പറയുന്നു. അക്രമം അഴിച്ചു വിടുന്ന മതങ്ങളുണ്ടെന്നും ഹിന്ദുക്കള്‍ അങ്ങനെ അല്ലെന്നും പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്” എന്ന് യെച്ചൂരി ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button