Latest NewsKerala

യൂണിവേഴ്‌സിറ്റി കോളേജിലെ ആത്മഹത്യാ ശ്രമം: ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം: തലസ്ഥാനത്ത് യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ ആത്മഹത്യാ കുറിപ്പ് പുറത്ത്. ആത്മഹത്യക്കു കാരണം എസ്എഫ്‌ഐക്കാരും പ്രിന്‍സിപ്പലുമാണെന്നുമാണ് വിദ്യാര്‍ത്ഥി
കുറുപ്പില്‍ എഴുതിയിരിക്കുന്നത്. കരഞ്ഞു പറഞ്ഞിട്ടും ക്ലാസ്സില്‍ ഇരിക്കാന്‍ അനുവദിച്ചില്ലെന്നും, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് സെക്രട്ടേറിയറ്റ് മാര്‍ച്ചിന് കൊണ്ടു പോയെന്നും പെണ്‍കുട്ടി പറുന്നു.

അതേസമയം എന്റെ ആത്മഹത്യക്കു കാരണം ആദിത്യ ചന്ദ്രനും അതുല്യയും ഇവിടുത്തെ എസ്എഫ്‌ഐക്കാരുമാണെന്നും പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്. എന്റെ സ്വപ്‌നങ്ങള്‍ നിങ്ങള്‍ കാരണം തകര്‍ന്നുവെന്നും ഇനിയൊരു പെണ്‍കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും പെണ്‍കുട്ടി ആത്മഹത്യാ കുറുപ്പില്‍ എഴുതിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button