
കോഴിക്കോട്: 19കാരിയായ കോളജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മയുടെ അച്ഛന്‍ അറസ്റ്റില്‍. കൊയിലാണ്ടിയിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതില്‍ അമ്മയുടെ അച്ഛനില്‍ നിന്ന് ഉപദ്രവം നേരിട്ടതായി പരാമര്‍ശമുണ്ടായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിലാണ് 62കാരൻ അറസ്റ്റിൽ ആയത്.
read also: ബിജെപിയുമായി ബന്ധമുണ്ടാക്കുന്നതിൽ തെറ്റൊന്നും കാണുന്നില്ല: ക്ലിമ്മിസ് കാത്തോലിക്കാ ബാവ
ഡിസംബര്‍ 17-ാം തീയതിയാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പും 62കാരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. ഇതിനെക്കുറിച്ചു ആത്മഹത്യ കുറിപ്പിൽ സൂചനയുണ്ടായിരുന്നു.
മാതാപിതാക്കള്‍ എന്നോട് പൊറുക്കണം, വെറുക്കരുത്. എന്താണ് ചെയ്തതെന്ന് അമ്മയുടെ അച്ഛനോട് ചോദിക്ക് എന്നാണ് ആത്മഹത്യകുറിപ്പില്‍ പറഞ്ഞിരുന്നത്. തുടര്‍ന്നാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും.
Post Your Comments