KeralaLatest News

നമ്മുടെ തൃശൂര്‍ കൊണ്ടുപോയി; തൃശ്ശൂര്‍ ഞാനെടുക്കുവാ എന്ന സുരേഷ് ഗോപിയുടെ ഡയലോഗിന് ഒരുഗ്രന്‍ ട്രോള്‍ വീഡിയോ

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് സുരേഷ് ഗോപി നടത്തിയ ഒരു മാസ് ഡയലോഗാണ് ഇപ്പോള്‍ ട്രോളായിരിക്കുന്നത്. തൃശ്ശൂര്‍ എനിക്ക് വേണം. നിങ്ങളെനിക്ക് ഈ തൃശ്ശൂര്‍ തരണം, തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ..’ ഈ പഞ്ച് ഡയലോഗാണ് ഇപ്പോള്‍ ട്രോളര്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ ഡയലോഗ് വെച്ച് നിരവധി ടിക്ടോക് വിഡിയോകളും ട്രോളുകളുമിറങ്ങി. തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി  പ്രചരണത്തിനിടെയായിരുന്നു ഇക്കാര്യം പറഞ്ഞത്.

ഹിറ്റായ ഡയലോഗിന് പുത്തന്‍ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്. ‘നമ്മുടെ തൃശ്ശൂര്‍ കൊണ്ടുപോയി, എടുത്തു, തരില്ല, വേണം. ഈ ചേട്ടന്റെ സംശയത്തിന് മറുപടി എന്ന കുറിപ്പോടെയാണ് പോസ്റ്റ്. ‘ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ഒന്നു പറഞ്ഞുതരണം, ഞാന്‍ അത്യാവശ്യമായി തൃശ്ശൂര്‍ പോകാനിരിക്കുകയായിരുന്നു. അപ്പോഴാണ് അറിയുന്നത്, തൃശ്ശൂര്‍ സുരേഷ് ഗോപി കൊണ്ടുപോയെന്ന്. എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ല. കേരളത്തിലാണോ കേരളത്തിന്റെ പുറത്താണോ, അതോ ഇന്ത്യയില്‍ തന്നെ ഉണ്ടോ എന്നു പോലും അറിയില്ല. ആരെങ്കിലും ഒന്നറിയിക്കണം’, എന്ന് യുവാവ് പറയുന്നതാണ് ഈ വീഡിയോ.

https://www.facebook.com/jaithran.kuzhikkattil/posts/1367068800101506

shortlink

Related Articles

Post Your Comments

Related Articles


Back to top button