ഫ്ലോറിഡ•136 പേരുമായി ലാന്‍ഡ് ചെയ്ത ബോയിംഗ് 737 യാത്രാവിമാനം തെന്നിമാറി നദിയില്‍ വീണു. ഫ്ലോറിഡയിലെ ജാക്സണ്‍വില്ലെയ്ക്ക് സമീപമുള്ള സെന്റ് ജോണ്‍സ് നദിയിലാണ് വിമാനം വീണത്. ഗ്വാണ്ടനാമോ നേവല്‍ സ്റ്റേഷന്‍ ബേയില്‍ നിന്ന് രാത്രി 9.40 ഓടെ എത്തിയ വിമാനം റണ്‍വേയുടെ അവസാനമുള്ള നദിയിലേക്ക് ഇറങ്ങുകയായിരുന്നുവെന്ന് ജാക്സണ്‍വില്ലെ നേവല്‍ എയര്‍ സ്റ്റേഷന്‍ വക്താവ് അറിയിച്ചു.
മിയാമി എയറിന്റെ ചാര്‍ട്ടേഡ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
വിമാനത്തില്‍ ഉണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്നും എന്നാല്‍ വിമാനം ഇന്ധനം (ജെറ്റ് ഫ്യുവല്‍) ജലത്തില്‍ കലരുന്നത് നിയന്ത്രണവിധേയമാക്കാന്‍ ജീവനക്കാര്‍ ശ്രമം നടത്തി വരികയാണെന്നും ജാക്സണ്‍വില്ലെ മേയര്‍ ട്വീറ്റ് ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments